കുവൈത്തിലെ എസ്എംഇ സ്ഥാപനങ്ങളിലെ തൊഴില്‍ മാറ്റ വ്യവസ്ഥയില്‍ ഇളവ്
സ്വകാര്യ മേഖലയിലെ വലിയ കമ്പനികളിലേക്ക് വീസ മാറ്റാന്‍ അനുവാദമില്ല.
Nov 25, 2024, 13:29 IST
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അധികൃതരാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്.
രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ (എസ്എംഇ) തൊഴിലാളികള്‍ക്ക് സമാന സ്വഭാവമുള്ള സ്ഥാപനങ്ങളിലേക്ക് വീസ മാറ്റുന്നതിനുള്ള കാലയളവില്‍ ഇളവ് ഏര്‍പ്പെടുത്തി.
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അധികൃതരാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്. നിലവില്‍ ജോലിയില്‍ പ്രവേശിച്ച് മൂന്നു വര്‍ഷത്തിന് ശേഷമെ തൊഴില്‍ വീസ മാറ്റം അനുവദിച്ചിരുന്നു. ഇത് ഒരു വര്‍ഷമായി കുറയ്ക്കാനാണ് പുതിയ തീരുമാനം. എന്നാല്‍ നിലവിലെ സ്‌പോണ്‍സറുടെ അനുമതിയോടുകൂടി മാത്രമേ വീസ മാറ്റം അനുവദിക്കൂ. അതേസമയം സ്വകാര്യ മേഖലയിലെ വലിയ കമ്പനികളിലേക്ക് വീസ മാറ്റാന്‍ അനുവാദമില്ല.