സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത് പൊലീസ്; നിയമലംഘകരായ 12 പേര്‍ അറസ്റ്റില്‍

രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും പിടിയിലായവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ഫീല്‍ഡ് പട്രോളിംഗ് ശക്തമാക്കിയതിനെ തുടര്‍ന്നാണ് വിവിധ രാജ്യക്കാരായ ഇവര്‍ പിടിയിലായത്. 

കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പിലാക്കിയ കര്‍ശന സുരക്ഷാ-ട്രാഫിക് പരിശോധനകളില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരും വിവിധ കേസുകളില്‍ തിരയപ്പെടുന്നവരുമായ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ഫീല്‍ഡ് പട്രോളിംഗ് ശക്തമാക്കിയതിനെ തുടര്‍ന്നാണ് വിവിധ രാജ്യക്കാരായ ഇവര്‍ പിടിയിലായത്. 

രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും പിടിയിലായവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, സ്വന്തം സ്വകാര്യ വാഹനങ്ങളില്‍ അനധികൃതമായി യാത്രക്കാരെ കടത്തിയതിന് രണ്ട് ഏഷ്യക്കാരെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും പ്രതികളെ ട്രാഫിക് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.