സ്വകാര്യ ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കി കുവൈത്ത്
ചികിത്സാ ഫീസുകളും മറ്റ് സേവന നിരക്കുകളും ഇനി മുതല്‍ കെ നെറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി മാത്രമേ സ്വീകരിക്കാവൂ എന്നാണ് നിര്‍ദ്ദേശം.
Mar 4, 2026, 13:59 IST
സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ സെന്ററുകള്‍, ലബോറട്ടറികള്‍, ഹോം ഹെല്‍ത്ത് കയര്‍ സെന്ററുകള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്.
കുവൈത്തില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള ഫീസ് ഇലക്ട്രോണിക് പേയ്‌മെന്റ് വഴി മാത്രമാക്കി. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.