പ്രവാസി ഡ്രൈവിങ് ലൈസന്‍സ് കാലാവധി മൂന്നു വര്‍ഷമാക്കി കുവൈത്ത്

ഡിജിറ്റല്‍ ലൈസന്‍സാക്കി മാറ്റിയതിനാല്‍ ഇനി പ്രിന്റഡ് ലൈസന്‍സ് നല്‍കില്ലെന്നും വ്യക്തമാക്കി.
 

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി മൂന്നു വര്‍ഷമാക്കി ഉയര്‍ത്തിയതായി ഗതാഗത വകുപ്പ് അറിയിച്ചു.
ഡിജിറ്റല്‍ ലൈസന്‍സാക്കി മാറ്റിയതിനാല്‍ ഇനി പ്രിന്റഡ് ലൈസന്‍സ് നല്‍കില്ലെന്നും വ്യക്തമാക്കി.

പുതിയ ലൈസന്‍സ് എടുക്കുന്നവര്‍ക്കും നിലവിലുള്ളവ പുതുക്കുന്നവര്‍ക്കും കാലാവധി മൂന്നു വര്‍ഷമാക്കി ഡിജിറ്റല്‍ ലൈസന്‍സ് നല്‍കും. മൈ ഐഡന്റിറ്റി ആപ്പില്‍ നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്യാം.