ലോകത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി കുവൈറ്റ് ദിനാര്‍
കഴിഞ്ഞ വര്‍ഷം കുവൈറ്റ് ദിനാറിന്റെ മൂല്യം യുഎസ്ഡി 3.12നും 3.30നും ഇടയിലായിരുന്നു.
Jan 16, 2025, 14:08 IST
3.24 യുഎസ് ഡോളറാണ് നിലവില്‍ ഒരു കുവൈറ്റ് ദിനാറിന്റെ മൂല്യം.
കറന്‍സി വിപണികളില്‍ ആധിപത്യം യുഎസ് ഡോളറിനാണെങ്കിലും ലോകത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി കുവൈറ്റ് ദിനാറാണ്. 3.24 യുഎസ് ഡോളറാണ് നിലവില്‍ ഒരു കുവൈറ്റ് ദിനാറിന്റെ മൂല്യം.
ഫോര്‍ബ്സ് ഇന്ത്യ, ഇന്‍വെസ്റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം കുവൈറ്റ് ദിനാറിന്റെ മൂല്യം യുഎസ്ഡി 3.12നും 3.30നും ഇടയിലായിരുന്നു. ഒരു കുവൈറ്റ് ദിനാറിന് 280.4 രൂപയാണ് വിനിമയമൂല്യം. എണ്ണയെ അടിസ്ഥാനമാക്കിയുള്ള ശക്തമായ സമ്പദ് വ്യവസ്ഥയാണ് കുവൈറ്റിലേത്. കുവൈറ്റ് ദിനാറിന്റെ വിനിമയ മൂല്യത്തിന്റെ രഹസ്യവും അതുതന്നെ. തൊഴിലില്ലായ്മ നിരക്ക് രണ്ട് ശതമാനം മാത്രമാണ് കുവൈറ്റില്‍.