ഭീകരവാദ സംഘത്തെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് കുവൈത്ത്
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തികഞ്ഞ സുതാര്യതയോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്.
Jul 26, 2026, 17:41 IST
പ്രചാരണങ്ങള്‍ക്ക് ഔദ്യോഗികമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തിനുള്ളില്‍ ഭീകരവാദ സംഘത്തെ സുരക്ഷാസേന അറസ്റ്റ് ചെയ്‌തെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം പ്രചാരണങ്ങള്‍ക്ക് ഔദ്യോഗികമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തികഞ്ഞ സുതാര്യതയോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. സുരക്ഷാ സംബന്ധമായി എന്തെങ്കിലും സംഭവവികാസങ്ങള്‍ ഉണ്ടായാല്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഔദ്യോഗിക ചാനലുകളിലൂടെ മാത്രം ജനങ്ങളെ വിവരമറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്നും വിവരങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളിലൂടെ മാത്രം ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.