ദേശീയ ദിനാഘോഷ നിറവില്‍ കുവൈത്ത്
റമദാന്‍ മാസത്തിലാണ് കുവൈത്ത് ദേശീയ ദിനം എത്തുകയെന്നതിനാല്‍ അത് കൂടി പരിഗണിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുക
Feb 25, 2026, 13:59 IST
ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് കുവൈത്തിന്റെ ദേശീയ- വിമോചന ദിനം.
65ാമത് ദേശീയ ദിനാഘോഷ നിറവില്‍ കുവൈത്ത്. രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 35ാമത് വിമോചന ദിനവും ഈ വേളയില്‍ കുവൈത്ത് ആഘോഷിക്കുകയാണ്. ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് കുവൈത്തിന്റെ ദേശീയ- വിമോചന ദിനം.
ഫെബ്രുവരി ആദ്യം ബയാന്‍ പാലസില്‍ അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് പതാക ഉയര്‍ത്തിയതോടെ രാജ്യത്തെ ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായിരുന്നു. ഇത്തവണ റമദാന്‍ മാസത്തിലാണ് കുവൈത്ത് ദേശീയ ദിനം എത്തുകയെന്നതിനാല്‍ അത് കൂടി പരിഗണിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുക