കുവൈറ്റില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് വിലക്ക്

2026 ലെ 237 മത്തെ മന്ത്രിതല പ്രമേയത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

എല്ലാ തരത്തിലുമുള്ള പുകയില ഉല്‍പ്പന്നങ്ങളുടെയും ഇവയുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങളുടെയും ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയാണ് നിരോധിച്ചിരിക്കുന്നത്

പുകയില ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയ്ക്ക് വിലക്കേര്‍പ്പെടുത്തി കുവൈറ്റ്. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും യുവാക്കളെ സംരക്ഷിക്കുന്നതിനുമായാണ് കുവൈറ്റ് പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. ഒപ്പം ഇവ വാങ്ങുന്നതിനുള്ള പ്രായപരിധി ഇരുപത്തൊന്നു വയസ്സായി നിശ്ചയിക്കുകയും ചെയ്തു. പുതിയ നിയമം 2027 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും എന്ന് ആരോ?ഗ്യമന്ത്രി ഡോ അഹമ്മദ് അല്‍ അവാദി വ്യക്തമാക്കി. 2026 ലെ 237 മത്തെ മന്ത്രിതല പ്രമേയത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാ തരത്തിലുമുള്ള പുകയില ഉല്‍പ്പന്നങ്ങളുടെയും ഇവയുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങളുടെയും ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയാണ് നിരോധിച്ചിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതുമായ കുട്ടികളെ ഇതില്‍ നിന്നും വിലക്കാന്‍ സാധിക്കുമെന്നും ഇത് കര്‍ശനമാക്കാനും നടപ്പിലാക്കാനുമാണ് ലക്ഷ്യമിടുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.

പൊതുജനാരോ?ഗ്യം സംരക്ഷിക്കാനും യുവതലമുറയിലെ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോ?ഗം കുറയ്ക്കുന്നതിനുവേണ്ടിയും പുകയില ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, പാക്കേജിങ്, വിതരണം, വില്‍പ്പന എന്നിങ്ങനെയുള്ളവയില്‍ നിയന്ത്രണം കൊണ്ടുവരാനും വേണ്ടിയാണ് ഇത്തരത്തില്‍ നിയമം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമം ജനുവരി ഒന്ന് 2027 മുതല്‍ നിലവില്‍ വരും എന്ന് അധികൃതര്‍ അറിയിച്ചു.