കുവൈറ്റ് കല ട്രസ്റ്റ് വിദ്യാഭ്യാസ എൻഡോവ്‌മെൻ്റിന് അപേക്ഷിക്കാം
തിരുവനന്തപുരം കുവൈറ്റിലെ മലയാളികളുടെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള ആർട്ട്ലവേജ് അസോസിയേഷൻ ( കുവൈറ്റ് കലാ കേരളത്തിൽ രൂപീകരിച്ച കുവൈറ്റ് കല ട്രസ്റ്റ് എസ് എസ് എൽ സി പാസായ നൽകി വരുന്ന വിദ്യാഭ്യാസ എൻവോഡ്മെന്റിന് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന സിലബസിൽ പഠിച്ച് 2026ൽ എസ് എസ് എൽ സി പാസായവരായിരിക്കണം അപേക്ഷകർ. സാമ്പത്തിക പിന്നോക്കാവസ്ഥയും പരീക്ഷയിലെ മാർക്കും പരിഗണിച്ച് ഒരു ജില്ലയിൽ നിന്നും 2 വിദ്യാർത്ഥികളെ വീതം തെരഞ്ഞെടുത്ത് 28 പേർക്ക് 7500/- രൂപ വെച്ചാണ് എൻഡോവ്മെന്റ് നൽകുക. ഇതുകൂടാതെ നൂറോളം വിദ്യാർത്ഥികൾക്കും സ്പോൺസർഷിപ്പിലൂടെ എൻവോഡ്മെന്റ് നൽകുന്നുണ്ട്.
കൃത്യമായ മേൽവിലാസവും ഫോൺനമ്പറും പഠിച്ച വിദ്യാലയത്തിന്റെ പേരും സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ പകർപ്പും വില്ലേജ് ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റും സംസ്ഥാന സിലബസിലാണ് പഠിച്ചതെന്ന് തെളിയിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും റേഷൻ കാർഡിന്റെ പകർപ്പും ഉൾപ്പടെ താഴെ പറയുന്ന ഏതെങ്കിലും വിലാസത്തിലോ ഇമെയിലായോ 2026 ജൂൺ 30 ന് മുൻപ് ലഭിക്കുന്ന വിധം അയക്കണം.
എ.കെ ബാലൻ
ചെയർമാൻ
കുവൈറ്റ് കല ട്രസ്റ്റ്
എ കെ ജി സെൻ്റർ, തിരുവനന്തപുരം
സുദർശനൻ കളത്തിൽസെക്രട്ടറി
അന്ധകാരനഴി പി ഒ
ചേർത്തല – 688531
ആലപ്പുഴ ജില്ല 9446681286
Mail: kalaonweb@gmail.കോം
sudersancherthala@gmail.com