വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4-ല്‍ കുവൈത്ത് എയര്‍വേയ്‌സ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചു
വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4-ല്‍ കുവൈത്ത് എയര്‍വേയ്‌സ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചു
കെയ്റോ, അമ്മാന്‍, ഡല്‍ഹി, മുംബൈ, മനില എന്നീ നഗരങ്ങളിലേക്ക് പ്രാഥമിക സര്‍വീസുകള്‍ ആരംഭിച്ചു.
ചെക്ക്-ഇന്‍ നടപടികള്‍ സുഗമമായും കാര്യക്ഷമമായും നടന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4-ല്‍ കുവൈത്ത് എയര്‍വേയ്‌സ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചു. വ്യോമപാത വീണ്ടും തുറന്നതിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു. ചെക്ക്-ഇന്‍ നടപടികള്‍ സുഗമമായും കാര്യക്ഷമമായും നടന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
കെയ്റോ, അമ്മാന്‍, ഡല്‍ഹി, മുംബൈ, മനില എന്നീ നഗരങ്ങളിലേക്ക് പ്രാഥമിക സര്‍വീസുകള്‍ ആരംഭിച്ചു. തുടക്കത്തില്‍ പരിമിതമായ രീതിയില്‍ സര്‍വീസുകള്‍ നടത്തുകയും അടുത്ത ആഴ്ചകളില്‍ കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 35 റൂട്ടുകള്‍ ആരംഭിക്കാനാണ് പദ്ധതി, ആദ്യഘട്ടത്തില്‍ ബെയ്റൂത്ത്, റിയാദ്, ലണ്ടന്‍, ഇസ്താംബൂള്‍ ഉള്‍പ്പെടെ 13 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ആക്ടിംഗ് സി.ഇ.ഒ അബ്ദുല്‍വഹാബ് അല്‍-ഷത്തി അറിയിച്ചു.