കുവൈറ്റ് വിമാനത്താവളം സാധാരണ നിലയിലേക്ക്
വിമാനങ്ങള്‍ മറ്റ് ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു.
Jun 12, 2026, 12:49 IST
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
കുവൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന വ്യോമഗതാഗതം പുനസ്ഥാപിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കുവൈറ്റ് വ്യോമപരിധി അടയ്ക്കുകയും വ്യോമഗതാഗതം നിര്‍ത്തിവെക്കുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് വിമാനങ്ങള്‍ മറ്റ് ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു.
യുഎസ് ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് കുവൈറ്റിലും ബഹ്‌റൈനിലും ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ പ്രതികരണം. ബഹ്റൈനിലെ ഷെയ്ക്ക് ഇസാ എയര്‍ബേസിലും കുവൈറ്റിലെ അലി അല്‍ സലേം, അഹ്‌മദ് അല്‍- ജാബര്‍ എയര്‍ബേസുകളിലും ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സാണ് അറിയിച്ചത്.