സൗദിയിൽ താമസസ്ഥലത്ത് കോഴിക്കോട് സ്വദേശി നിര്യാതനായി
സൗദിയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി. കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് താഹിർ (47) ആണ് റിയാദിന് സമീപം അൽ ഖർജിൽ ഹൃദയാഘാതം മൂലം മരിച്ചത്.
Jun 18, 2026, 19:34 IST
റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി. കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് താഹിർ (47) ആണ് റിയാദിന് സമീപം അൽ ഖർജിൽ ഹൃദയാഘാതം മൂലം മരിച്ചത്.
നുസ്‌റത്ത് ആണ് ഭാര്യ. ഫാത്തിമ നൗഫ, നൂറ ഫാത്തിമ, ഫാത്തിമ നൈല എന്നിവർ മക്കളാണ്. മരണാനന്തര നിയമനടപടികൾ അൽ ഖർജ് കെഎംസിസി പ്രവർത്തകരായ ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽ ഖർജിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.