ജസീറ എയർവേയ്‌സ് ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്കുമുള്ള സർവീസുകള്‍  പുനരാരംഭിക്കുന്നു

ജസീറ എയർവേയ്‌സ് ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്കുമുള്ള സർവീസുകള്‍ പൂർണതോതില്‍ പുനരാരംഭിക്കുന്നു.അഹമ്മദാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവീസുകള്‍ മാർച്ച്‌ 30 മുതല്‍ പുനരാരംഭിക്കാൻ ധാരണയായി

 

ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, കൊച്ചി, അഹമ്മദാബാദ്, തിരുവനന്തപുരം എന്നീ എട്ട് നഗരങ്ങളിലേക്കാണ് ജസീറ എയർവേയ്‌സ് സർവീസ് നടത്തുന്നത്.

ജസീറ എയർവേയ്‌സ് ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്കുമുള്ള സർവീസുകള്‍ പൂർണതോതില്‍ പുനരാരംഭിക്കുന്നു.അഹമ്മദാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവീസുകള്‍ മാർച്ച്‌ 30 മുതല്‍ പുനരാരംഭിക്കാൻ ധാരണയായി. ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, കൊച്ചി, അഹമ്മദാബാദ്, തിരുവനന്തപുരം എന്നീ എട്ട് നഗരങ്ങളിലേക്കാണ് ജസീറ എയർവേയ്‌സ് സർവീസ് നടത്തുന്നത്.

മാർച്ച്‌ 20 ന് ഇന്ത്യയിലേക്കുള്ള സർവീസുകള്‍ പുനരാരംഭിച്ചതിന് ശേഷം ഇതുവരെ 13,000 ത്തിലധികം യാത്രക്കാരാണ് സർവീസ് ഉപയോഗപ്പെടുത്തിയത്. മിഷ്‌റിഫ് ഇന്റർനാഷണല്‍ ഫെയർഗ്രൗണ്ടിലെ ഹാള്‍ നമ്പർ 8 ലാണ് ചെക്ക്-ഇൻ നടപടികള്‍ നടക്കുന്നത്. തുടർന്ന് ബസുകളിലൂടെ യാത്രക്കാരെ സൗദിയിലെ ഖൈസുമ വിമാനത്താവളത്തിലേക്കെത്തിക്കുകയും ചെയ്യും.