ജസീറ എയര്‍വേയ്‌സ് ഇന്ത്യയിലേക്ക് നാല് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കും
കോഴിക്കോട്, തിരുച്ചിറപ്പള്ളി, മംഗലാപുരം, കണ്ണൂർ എന്നീ നാല് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കൂടിയാണ് ഉള്‍പ്പെടുത്തി കുവൈറ്റില്‍ നിന്ന് പുതിയ നാലു സർവീസുകള്‍ കൂടി ആരംഭിച്ചതായി ജസീറ എയർവേയ്സ് അറിയിച്ചു. ജസീറ എയർവേയ്സ് ഇന്ത്യയിലെ 12 നഗരങ്ങളിലേക്ക് ആഴ്ചയില്‍ 49 വിമാനങ്ങള്‍ സർവീസ് നടത്തുമെന്നും കമ്പനി അറിയിച്ചു.
കോഴിക്കോട്, തിരുച്ചിറപ്പള്ളി, മംഗലാപുരം, കണ്ണൂർ എന്നീ നാല് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കൂടിയാണ് ഉള്‍പ്പെടുത്തി കുവൈറ്റില്‍ നിന്ന് പുതിയ നാലു സർവീസുകള്‍ കൂടി
കണ്ണൂർ: കോഴിക്കോട്, തിരുച്ചിറപ്പള്ളി, മംഗലാപുരം, കണ്ണൂർ എന്നീ നാല് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കൂടിയാണ് ഉള്‍പ്പെടുത്തി കുവൈറ്റില്‍ നിന്ന് പുതിയ നാലു സർവീസുകള്‍ കൂടി ആരംഭിച്ചതായി ജസീറ എയർവേയ്സ് അറിയിച്ചു. ജസീറ എയർവേയ്സ് ഇന്ത്യയിലെ 12 നഗരങ്ങളിലേക്ക് ആഴ്ചയില്‍ 49 വിമാനങ്ങള്‍ സർവീസ് നടത്തുമെന്നും കമ്പനി അറിയിച്ചു.
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, മുംബൈ, തിരുവനന്തപുരം എന്നീ എട്ട് നഗരങ്ങളിലേക്കുള്ള നിലവിലെ സർവീസുകള്‍ക്ക് പുറമെയാണ് പുതിയ റൂട്ടുകള്‍ വരുന്നത്.
സൗദി അറേബ്യയിലെ ദമാമിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണല്‍ എയർപോർട്ട് വഴിയായിരിക്കും കോഴിക്കോട്, തിരുച്ചിറപ്പള്ളി, മംഗലാപുരം, കണ്ണൂർ സർവീസുകള്‍ പ്രവർത്തിക്കുക.പുതിയ റൂട്ടുകളില്‍ സർവീസ് ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ പ്രധാന മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി ശക്തമാക്കാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.