മരിച്ചവരുടെ ചിത്രങ്ങള്‍ പങ്കുവച്ചാല്‍ തടവും പിഴ ശിക്ഷയും
അടുത്തിടെയായി മരിച്ച ബന്ധുക്കളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
Nov 27, 2025, 12:33 IST
ദുഃഖിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് വലിയ മാനസികാഘാതമാണ് സൃഷ്ടിക്കുന്നത്.
മരിച്ചവരുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് യുഎഇയില്‍ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്നു. ഇത്തരം പ്രവൃത്തികള്‍ക്ക് 500,000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം. ദുഃഖിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് വലിയ മാനസികാഘാതമാണ് സൃഷ്ടിക്കുന്നത്.
യുഎഇയില്‍ അടുത്തിടെയായി മരിച്ച ബന്ധുക്കളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അപകടങ്ങളുടെ ദൃശ്യങ്ങള്‍, രക്തക്കറകളോ കേടുപാടുകളോ ഉള്ള വസ്തുക്കള്‍, അല്ലെങ്കില്‍ മരിച്ച വ്യക്തിയുടെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍ എന്നിവ കുടുംബാംഗങ്ങളെ അറിയിക്കുന്നതിനു മുന്‍പ് തന്നെ വാട്ട്സ്ആപ്പ് വഴിയും മറ്റ് പൊതു പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിക്കുന്നു. ഇത് ഒഴിവാക്കിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും.