സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റ് ; മുബാറക് അല്‍-കബീര്‍ തുറമുഖത്തിന് സമീപം കപ്പല്‍ അപകടം നടന്നിട്ടില്ലെന്ന് കുവൈത്ത്

കുവൈത്തിന്റെ പ്രദേശിക ജലപരിധിക്ക് പുറത്താണിത് സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി

 

മുബാറക് അല്‍-കബീര്‍ തുറമുഖത്തില്‍ നിന്ന് കുറഞ്ഞത് 60 കിലോമീറ്റര്‍ അകലെയാണെന്നും അധികൃതര്‍ അറിയിച്ചു. 

ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലും പ്രചരിച്ച മുബാറക് അല്‍-കബീര്‍ തുറമുഖത്തിന് സമീപം കപ്പല്‍ അപകടം നടന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രചരിക്കുന്ന വിവരങ്ങള്‍ അസത്യമാണെന്നും പരാമര്‍ശിക്കുന്ന സംഭവം കുവൈത്തിന്റെ ഭൗമപരിധിക്കുള്ളില്‍ അല്ല, മറിച്ച് മുബാറക് അല്‍-കബീര്‍ തുറമുഖത്തില്‍ നിന്ന് കുറഞ്ഞത് 60 കിലോമീറ്റര്‍ അകലെയാണെന്നും അധികൃതര്‍ അറിയിച്ചു. 

കുവൈത്തിന്റെ പ്രദേശിക ജലപരിധിക്ക് പുറത്താണിത് സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ നിരവധി ആക്രമണങ്ങളില്‍ നങ്കൂരമിട്ടിരുന്ന ഒരു എണ്ണക്കപ്പലില്‍ ഒരു സ്‌ഫോടനം സംഭവിക്കുകയും അതിന്റെ ഒരു ഭാഗം ചരക്ക് കടലിലേക്ക് ഒഴുകുകയും ചെയ്തുവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.