വിമാനത്താവളത്തിലെത്താന്‍ ഇനി വൈകില്ല ; മൂന്ന് പുതിയ ഫ്‌ളൈ ഓഫറുകള്‍ക്ക് ശിപാര്‍ശ

പുതിയ ഫ്‌ളൈ ഓവറുകള്‍ വന്നാല്‍ റോഡിലെ മറ്റു തിരക്കുകളെ ബാധിക്കാതെ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നവരുടെ യാത്ര സുഗമമാകും.
 
ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം സുഗമമാക്കാനായി പുതിയ മൂന്ന് ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിക്കാന്‍ ആലോചന. കിങ് ഫൈസല്‍ ഹൈവേയേയും ബുസൈതീനേയും ബന്ധിപ്പിക്കുന്ന ശൈഖ് ഈസ ബ്രിഡ്ജ് , അല്‍ ഫാത്തി ഹൈവേയെ മുഹറഖുമായി ബന്ധിപ്പിക്കുന്ന ശൈഖ് ഹമദ് ബ്രിഡ്ജ്, മുഹറഖിനെ സല്‍മാന്‍ ടൗണുമായി ബന്ധിപ്പിക്കുന്ന പേരിടാത്ത പുതിയ റിങ് റോഡ് എന്നിവയാണിത്.

പുതിയ ഫ്‌ളൈ ഓവറുകള്‍ വന്നാല്‍ റോഡിലെ മറ്റു തിരക്കുകളെ ബാധിക്കാതെ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നവരുടെ യാത്ര സുഗമമാകും.