പകല്‍ സമയങ്ങളില്‍ ചൂട് ശക്തം ; കുവൈത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം
തീര പ്രദേശങ്ങളില്‍ 48 ഡിഗ്രി വരെയും. വാരാന്ത്യത്തില്‍ താപനില 50 ഡിഗ്രിവരെ ഉയര്‍ന്നേക്കാം.
Jun 26, 2026, 15:34 IST
ഇന്നലെ ശരാശരി 45 ഡിഗ്രി സെല്‍ഷ്യസാണ് നഗരങ്ങളില്‍ രേഖപ്പെടുത്തിയത്.
പകല്‍ സമയങ്ങളില്‍ കഠിനമായ ചൂട് അനുഭവപ്പെടാമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ ശരാശരി 45 ഡിഗ്രി സെല്‍ഷ്യസാണ് നഗരങ്ങളില്‍ രേഖപ്പെടുത്തിയത്.
തീര പ്രദേശങ്ങളില്‍ 48 ഡിഗ്രി വരെയും. വാരാന്ത്യത്തില്‍ താപനില 50 ഡിഗ്രിവരെ ഉയര്‍ന്നേക്കാം.
കഠിന ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.