ദുബായ് സന്ദര്‍ശിക്കാന്‍ ഇനി കൂടുതല്‍ എളുപ്പം; ടൂറിസ്റ്റ് വിസ നടപടികള്‍ ലളിതം
ദുബായ് സന്ദര്‍ശിക്കാന്‍ ഇനി കൂടുതല്‍ എളുപ്പം; ടൂറിസ്റ്റ് വിസ നടപടികള്‍ ലളിതം
അംഗീകൃത ടൂര്‍ ഓപറേറ്റര്‍മാര്‍ വഴി വിസയ്ക്കായി അപേക്ഷിക്കാം
രാജ്യാന്തര സന്ദര്‍ശകര്‍ക്ക് ദുബായിലേക്കുള്ള പ്രവേശന നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് സിംഗിള്‍ എന്‍ട്രി വിസ സംവിധാനം നടപ്പിലാക്കുന്നത്.
ദുബായ് സന്ദര്‍ശിക്കാനുളള ടൂറിസ്റ്റ് വിസ നടപടികള്‍ ലളിതമാക്കി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. 48 പ്രവൃത്തി മണിക്കൂറിനകം ഒറ്റത്തവണ പ്രവേശനത്തിനുള്ള ടൂറിസ്റ്റ് വീസ ലഭ്യമാക്കുന്നതാണ് പ?ദ്ധതി.
രാജ്യാന്തര സന്ദര്‍ശകര്‍ക്ക് ദുബായിലേക്കുള്ള പ്രവേശന നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് സിംഗിള്‍ എന്‍ട്രി വിസ സംവിധാനം നടപ്പിലാക്കുന്നത്. 30 ദിവസത്തെയും 60 ദിവസത്തെയും കാലാവധിയുള്ള ടൂറിസ്റ്റ് വീസകള്‍ ഇത്തരത്തില്‍ ലഭ്യമാണ്. ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചുകഴിഞ്ഞാല്‍ വീസ കൃത്യസമയത്തിനകം അനുവദിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അംഗീകൃത ടൂര്‍ ഓപറേറ്റര്‍മാര്‍ വഴി വിസയ്ക്കായി അപേക്ഷിക്കാം. യാത്രികര്‍ക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതിനായി വളരെ ലളിതവും വേഗത്തിലുള്ളതുമായ നടപടിക്രമങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്ന് ജിഡിആര്‍എഫ്എ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി. അപേക്ഷകന്റെ വ്യക്തിഗത ഫോട്ടോ, നിലവില്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയാണ് പ്രധാനമായും സമര്‍പ്പിക്കേണ്ടത്.