ബഹ്‌റൈനില്‍ ബിസിനസ് തുടങ്ങാന്‍ ഇനി കൂടുതല്‍ എളുപ്പം; നടപടിക്രമങ്ങള്‍ ലഘൂകരിച്ച് അധികൃതര്‍

അപേക്ഷാ ഘട്ടങ്ങള്‍ നാലായി ചുരുക്കി ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലപ്പെടുത്തി.

 

അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയും സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ പരിഷ്‌കാരത്തിന്റെ ലക്ഷ്യം. 

ബഹ്റൈനില്‍ ലേബര്‍ സപ്ലൈ ഏജന്‍സി ലൈസന്‍സ് നടപടികള്‍ ലഘൂകരിച്ച് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോററ്ററി. അപേക്ഷാ ഘട്ടങ്ങള്‍ നാലായി ചുരുക്കി ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലപ്പെടുത്തി. ബഹ്‌റൈന്‍ തൊഴില്‍ വിപണിയുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാനാണ് പുതിയ പരിഷ്‌കാരം.

സര്‍ക്കാര്‍ പൊതുസേവന പരിഷ്‌കരണങ്ങളുടെ ഭാഗമായി ലേബര്‍ സപ്ലൈ ഏജന്‍സി ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള ഡിജിറ്റല്‍ സംവിധാനം നവീകരിച്ച് ബിസിനസ് നടപടികള്‍ കൂടുതല്‍ ലളിതമാക്കിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയും സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ പരിഷ്‌കാരത്തിന്റെ ലക്ഷ്യം.