നെതന്യാഹു യുദ്ധക്കുറ്റവാളിയാണോ? 'അതെ' എന്ന് ഖത്തര്‍ പ്രധാനമന്ത്രി; 'ഒക്ടോബര്‍ 7' ആക്രമണത്തെയും അപലപിച്ചു
നെതന്യാഹു യുദ്ധക്കുറ്റവാളിയാണോ? 'അതെ' എന്ന് ഖത്തര്‍ പ്രധാനമന്ത്രി; 'ഒക്ടോബര്‍ 7' ആക്രമണത്തെയും അപലപിച്ചു
ആക്രമണം ഒരു കൂട്ടക്കൊലയായിരുന്നുവെന്നും അതിന് ഉത്തരവാദികളായവരെ ഉത്തരവാദിത്തത്തിന് വിധേയരാക്കണമെന്നും അദ്ദേഹം പറഞ്ഞു
ഒക്ടോബര്‍ 7-ലെ ആക്രമണം ഗാസയിലെ തുടര്‍ന്നുള്ള ഇസ്രായേല്‍ സൈനിക നടപടികളെ ന്യായീകരിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ 'യുദ്ധ കുറ്റവാളി' എന്ന് ആരോപിച്ച് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ താനി. ഗാസയിലെ ഇസ്രായേല്‍ സൈനിക നടപടികളെ യുദ്ധക്കുറ്റങ്ങളായി കാണുന്നതായും അതിന് ഉത്തരവാദികളായവര്‍ നിയമപരമായി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഗാസയിലെ ഇസ്രായേല്‍ നടപടികളെക്കുറിച്ച് നെതന്യാഹുവിനെ ''യുദ്ധ കുറ്റവാളി' എന്ന് വിളിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ട് 'അതെ' എന്ന് മറുപടി നല്‍കി. അതേസമയം 2023 ഒക്ടോബര്‍ 7-ന് നടന്ന ഹമാസ് ആക്രമണത്തെയും അദ്ദേഹം അപലപിച്ചു. ആക്രമണം ഒരു കൂട്ടക്കൊലയായിരുന്നുവെന്നും അതിന് ഉത്തരവാദികളായവരെ ഉത്തരവാദിത്തത്തിന് വിധേയരാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒക്ടോബര്‍ 7-ലെ ആക്രമണം ഗാസയിലെ തുടര്‍ന്നുള്ള ഇസ്രായേല്‍ സൈനിക നടപടികളെ ന്യായീകരിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.