ഇറാന്‍ വിദേശകാര്യമന്ത്രി ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി

ഒമാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഇറാന്‍ വിദേശകാര്യമന്ത്രി തന്റെ രാജ്യത്തിന്റെ നന്ദി രേഖപ്പെടുത്തി.

പ്രാദേശിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. 

ഒമാന്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്, അല്‍ബറക്ക സ്വീകരിച്ചു. പ്രാദേശിക സംഭവ വികാസങ്ങള്‍ , മധ്യസ്ഥ ശ്രമങ്ങള്‍, സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള കരാര്‍ എന്നിവയില്‍ ഇരുവരും ചര്‍ച്ച നടത്തി.
പ്രാദേശിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. 
ഒമാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഇറാന്‍ വിദേശകാര്യമന്ത്രി തന്റെ രാജ്യത്തിന്റെ നന്ദി രേഖപ്പെടുത്തി.