കുവൈറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം; 2 ഇറ്റാലിയൻ പൗരൻമാർ കൊല്ലപ്പെട്ടു
കുവൈത്തിന്റെ നിര്‍ണായക മേഖലയിലേക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണത്തിൽ രണ്ട് ഇറ്റാലിയന്‍ പൗരൻമാര് കൊല്ലപ്പെട്ടതായി കുവൈത്ത് ആര്‍മി സ്ഥിരീകരിച്ചു. ഒരു കുവൈത്ത് പൗരനും, ഒരു പാക്കിസ്ഥാന് പൗരനും പരിക്കേറ്റു
Updated: Nov 27, 2026, 10:23 IST
ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ തലയില്‍ വീണാണ് ഇറ്റാലിയന്‍ പൗരന്മാര് മരിച്ചത്. ഒരു പ്രധാന കേന്ദ്രത്തിലേക്ക് വന്ന ഇറാനിയന്‍ ഡ്രോണുകളെ തടയാനുള്ള ശ്രമത്തിനിടെ
കുവൈത്ത്: കുവൈത്തിന്റെ നിര്‍ണായക മേഖലയിലേക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണത്തിൽ രണ്ട് ഇറ്റാലിയന്‍ പൗരൻമാര് കൊല്ലപ്പെട്ടതായി കുവൈത്ത് ആര്‍മി സ്ഥിരീകരിച്ചു. ഒരു കുവൈത്ത് പൗരനും, ഒരു പാക്കിസ്ഥാന് പൗരനും പരിക്കേറ്റു. നിരവധി ഡ്രോണുകള്‍ ഇറാന് അയച്ചെന്നും ഇവ തകര്‍ത്തെന്നും കുവൈത്ത് അറിയിച്ചു.
ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ തലയില്‍ വീണാണ് ഇറ്റാലിയന്‍ പൗരന്മാര് മരിച്ചത്. ഒരു പ്രധാന കേന്ദ്രത്തിലേക്ക് വന്ന ഇറാനിയന്‍ ഡ്രോണുകളെ തടയാനുള്ള ശ്രമത്തിനിടെ, വീണ അവശിഷ്ടങ്ങള്‍ തട്ടി രണ്ട് ഇറ്റലിക്കാര്‍ മരിച്ചതായാണ് കുവൈറ്റ് അധികൃതര്‍ അറിയിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഇരുരാജ്യങ്ങളും ആരോപിച്ചിരുന്നു. പരുക്കേറ്റവരില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാരും, ഒരു കുവൈറ്റ് പൗരനും, ഒരു പാകിസ്താന് പൗരനും ഉള്‍പ്പെടുന്നു.