കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണം
ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലും പുലര്‍ച്ചെയോടെ സ്‌ഫോടന ശബ്ദങ്ങളും ആകാശത്തുവെച്ച് മിസൈലുകള്‍ തകര്‍ക്കുന്നതിന്റെ ശബ്ദങ്ങളും കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
Jun 6, 2026, 13:53 IST
തങ്ങളുടെ രാജ്യത്തിന് നേരെ വന്ന ശത്രു മിസൈലുകളെയും ഡ്രോണ്‍ ആക്രമണങ്ങളെയും പ്രതിരോധിക്കുകയാണെന്ന് കുവൈത്ത് മിലിട്ടറി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇറാനെതിരെയുള്ള അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഗള്‍ഫ് രാജ്യങ്ങളായ കുവൈത്തിലും ബഹ്റൈനിലും ശനിയാഴ്ച പുലര്‍ച്ചെയോടെ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഗള്‍ഫ് മേഖലയിലാകെ കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരിക്കുകയാണ്.