ഇറാന്‍ ആക്രമണം ; കുവൈത്തില്‍ രണ്ടു സൈനീകരുടെ ജീവന്‍ നഷ്ടമായി

കുവൈത്ത് ആയുധസേന 24 മണിക്കൂറും ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ സംഭവവികാസങ്ങളും നിരന്തരം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയാണെന്നും വക്താവ് പറഞ്ഞു.

കുവൈറ്റ് നേവല്‍ സേനയിലെ രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി.

ഇറാന്‍ ആക്രമണം ആരംഭിച്ചതു മുതല്‍ ആകെ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് കേണല്‍ സൗദ് അല്‍-അത്വാന്‍ അറിയിച്ചു പ്രകാരം കുവൈത്ത് സൈന്യത്തിലെ 27 അംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടുപേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റ് നേവല്‍ സേനയിലെ രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി.
കുവൈത്ത് ആയുധസേന 24 മണിക്കൂറും ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ സംഭവവികാസങ്ങളും നിരന്തരം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയാണെന്നും വക്താവ് പറഞ്ഞു.