ഇറാന്‍ വ്യോമാക്രമണം ; കുവൈത്ത് വിമാനത്താവളത്തിന് വന്‍ നാശനഷ്ടം ; പ്രവര്‍ത്തനം നിര്‍ത്തി
ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണ പരമ്പരകളില്‍ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണമുണ്ടായി.
Jun 3, 2026, 14:29 IST
ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിന് കാര്യമായ നാശ നഷ്ടം ഉണ്ടായി
ഗള്‍ഫ് മേഖലയില്‍ യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് . ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണ പരമ്പരകളില്‍ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണമുണ്ടായി.
ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിന് കാര്യമായ നാശ നഷ്ടം ഉണ്ടായി .നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും സര്‍വീസുകള്‍ മറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.