ബഹ്റൈന് നേരെ ഇറാന്റെ വ്യോമാക്രമണ ശ്രമം; ഡ്രോണുകള്‍ തകര്‍ത്ത് പ്രതിരോധ സേന

അതീവ ജാഗ്രതയിലായിരുന്ന സൈന്യമാണ് ആക്രമണത്തെ പ്രതിരോധിച്ചത്.

 

ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നതിന് മുന്‍പേ തന്നെ ആക്രമണങ്ങള്‍ ആകാശത്തുവെച്ച് നിര്‍വീര്യമാക്കിയതായി ബഹ്റൈന്‍ പ്രതിരോധ സേന അറിയിച്ചു.

ബഹ്റൈന് നേരെ ഇറാന്റെ വ്യോമാക്രമണ ശ്രമം. ആക്രമണ ശ്രമങ്ങള്‍ രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തകര്‍ത്തു. ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നതിന് മുന്‍പേ തന്നെ ആക്രമണങ്ങള്‍ ആകാശത്തുവെച്ച് നിര്‍വീര്യമാക്കിയതായി ബഹ്റൈന്‍ പ്രതിരോധ സേന അറിയിച്ചു.

രാജ്യത്തിന് നേരെ ഇറാന്‍ തുടരുന്ന ശത്രുതാപരമായ നീക്കങ്ങളുടെ ഭാഗമാണിതെന്ന് പ്രതിരോധ സേനയുടെ ജനറല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. അതീവ ജാഗ്രതയിലായിരുന്ന സൈന്യമാണ് ആക്രമണത്തെ പ്രതിരോധിച്ചത്. രാജ്യത്തെ സംരക്ഷിക്കാന്‍ സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളും പൂര്‍ണ്ണ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ചത്തെ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം, കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയും സമാനമായ ആക്രമണ ശ്രമമുണ്ടായതായി വെളിപ്പെടുത്തി. അന്ന് ബഹ്റൈന്‍ വ്യോമാതിര്‍ത്തിയില്‍ വെച്ച് രണ്ട് ഡ്രോണുകള്‍ പ്രതിരോധ സേന വെടിവെച്ചിട്ടിരുന്നു. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പരസ്യമായി ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.