കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം ; എണ്ണ ടാങ്കറിന് തീപിടിച്ചു
കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം ; എണ്ണ ടാങ്കറിന് തീപിടിച്ചു
ആക്രമണത്തില്‍ വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് സാരമായ നാശനഷ്ടം സംഭവിച്ചതായി കുവൈത്ത് ഏവിയേഷന്‍ ഫ്യുവലിങ് കമ്പനി അറിയിച്ചു.
Updated: Apr 1, 2026, 11:20 IST
എണ്ണ ടാങ്കര്‍ ലക്ഷ്യമിട്ട് മുമ്പും ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു.
കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എണ്ണ ടാങ്കറിന് തീ പിടിച്ചതായി റിപ്പോര്‍ട്ട്. വലിയ തീപിടിത്തമുണ്ടായെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി അറിയിച്ചു.യുദ്ധം ആരംഭിച്ച ശേഷം കുവൈത്ത് വിമാനത്താവളത്തിന് നേരെ നിരന്തരം ആക്രമണം നടക്കുന്നുണ്ട്. എണ്ണ ടാങ്കര്‍ ലക്ഷ്യമിട്ട് മുമ്പും ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു.
അതേസമയം ആക്രമണത്തില്‍ വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് സാരമായ നാശനഷ്ടം സംഭവിച്ചതായി കുവൈത്ത് ഏവിയേഷന്‍ ഫ്യുവലിങ് കമ്പനി അറിയിച്ചു.
അതിനിടെ ഇറാന് ആണവായുദ്ധം ഉണ്ടാകാന്‍ പാടില്ലെന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, അത് കൈവരിച്ചു, യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. വൈകാതെ ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.