ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തിന് ഇളവ് നല്കി ഇറാന്; ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ക്ക് അനുമതി
ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തിന് ഇളവ് നല്കി ഇറാന്; ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ക്ക് അനുമതി
ഇറാനിലേക്ക് ആവശ്യമായ മരുന്നുകളുടെ ഇറക്കുമതി തടസ്സമില്ലാതെ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഈ ഇളവ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് പുറമെ ചൈന, ഇറാഖ്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ വാണിജ്യ കപ്പലുകള്‍ക്കാണ് നിയന്ത്രണങ്ങളില്ലാതെ കടന്നുപോകാന്‍ തത്ത്വത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്.
പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗത നിയന്ത്രണങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ക്ക് ഇറാന് ഇളവ് അനുവദിച്ചു.
ഇന്ത്യയ്ക്ക് പുറമെ ചൈന, ഇറാഖ്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ വാണിജ്യ കപ്പലുകള്‍ക്കാണ് നിയന്ത്രണങ്ങളില്ലാതെ കടന്നുപോകാന്‍ തത്ത്വത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്. പരസ്പര താല്‍പ്പര്യങ്ങളും പ്രത്യേക നയതന്ത്ര സാഹചര്യങ്ങളും പരിഗണിച്ചാണ് ഈ നടപടിയെന്ന് ഇറാന്റെ ദേശീയ സുരക്ഷാ-വിദേശനയ സമിതി ഉപാധ്യക്ഷന്‍ അമീര്‍ ഹയാത്ത് മുഖദ്ദം വ്യക്തമാക്കി.
ഇറാനിലേക്ക് ആവശ്യമായ മരുന്നുകളുടെ ഇറക്കുമതി തടസ്സമില്ലാതെ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഈ ഇളവ് നല്‍കിയിരിക്കുന്നത്. അതേസമയം, ആഗോളതലത്തില്‍ കൂടുതല്‍ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുക എന്ന തന്ത്രപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ചൈനീസ് കപ്പലുകള്‍ക്ക് യാത്രാനുമതി നല്‍കിയത്.