ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍
ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍
.ഇരുപതിലേറെ ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
Mar 24, 2026, 08:22 IST
കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ ആക്രമണശ്രമം ഉണ്ടായി.
ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ട് ആക്രമണ ശ്രമം ഉണ്ടായി.ഇരുപതിലേറെ ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. ബഹ്റൈനില്‍ രണ്ട് തവണ അപായസൈറണ്‍ മുഴങ്ങി. കുവൈറ്റില്‍ 2 തവണ ആക്രമണശ്രമം ഉണ്ടായി. ആക്രമണത്തില്‍ 7 വൈദ്യുത ലൈനുകള്‍ തകര്‍ന്നു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണാണ് വൈദ്യുത ലൈനുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതെന്ന് വൈദ്യുത മന്ത്രാലയം വ്യക്തമാക്കുന്നു. ഇതേതുടര്‍ന്ന് കുവൈറ്റിന്റെ പല ഇടങ്ങളിലും വൈദ്യുതി മുടങ്ങി. എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.