ഗള്‍ഫില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇറാന്‍ ; കുവൈത്തില്‍ ഇന്ധന ടാങ്കില്‍ നേരിട്ട് ഇടിച്ചുകയറി ഡ്രോണ്‍


സൗദിയില്‍ ബാലിസ്റ്റിക് മിസൈലുകളുടെ ഭാഗങ്ങള്‍ രണ്ടു വീടുകള്‍ക്ക് മുകളില്‍ വീണു. ആര്ക്കും പരുക്കില്ല.

 

കുവൈത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ രാജ്യാന്തര വിമാനത്താവളത്തില്‍ വൈകുന്നേരത്തോടെ തീ പിടിത്തമുണ്ടായി.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ വ്യോമാക്രമണം തുടര്‍ന്ന് ഇറാന്‍. ഇന്നലെ പുലര്‍ച്ചെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ ഇന്ധന ടാങ്കിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. ഇറാന്റെ ഡ്രോണ്‍ നേരിട്ട് ഇന്ധന ടാങ്കില്‍ ഇടിച്ചു കയറുകയായിരുന്നു. കുവൈത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ രാജ്യാന്തര വിമാനത്താവളത്തില്‍ വൈകുന്നേരത്തോടെ തീ പിടിത്തമുണ്ടായി. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.


സൗദിയില്‍ ബാലിസ്റ്റിക് മിസൈലുകളുടെ ഭാഗങ്ങള്‍ രണ്ടു വീടുകള്‍ക്ക് മുകളില്‍ വീണു. ആര്ക്കും പരുക്കില്ല. ഒരു വീട് നിര്‍മാണത്തിലിരിക്കുന്നതും രണ്ടാമത്തേത് താമസക്കാരില്ലാത്തതുമായിരുന്നു. വീടുകള്‍ക്ക് കേടുപാടുണ്ട്. ഇന്നലെ യുഎഇക്ക് നേരെ 9 ഡ്രോണുകള്‍ ആക്രമണം നടത്തി. മിസൈല്‍ ആക്രമണം ഉണ്ടായില്ല.