കുവൈറ്റില്‍ ചൈനീസ് കമ്പനിക്ക് നേരെ ഇറാന്‍റെ വ്യോമാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

കുവൈറ്റില്‍ ചൈനീസ് കമ്പനിക്ക് നേരെ ഇറാന്‍റെ വ്യോമാക്രമണം .സംഭവത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടതായാണ് വിവരം. വ്യാഴാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്.

 

അഞ്ചോളം ഇറാന്‍ മിസൈലുകള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തടുത്തതായി ജോർദാൻ അറിയിച്ചു.

കുവൈറ്റ് സിറ്റി:കുവൈറ്റില്‍ ചൈനീസ് കമ്പനിക്ക് നേരെ ഇറാന്‍റെ വ്യോമാക്രമണം .സംഭവത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടതായാണ് വിവരം. വ്യാഴാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. കെട്ടിടത്തിനും സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനിടയില്‍ അഞ്ചോളം ഇറാന്‍ മിസൈലുകള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തടുത്തതായി ജോർദാൻ അറിയിച്ചു.

ജോർദാനിലെ ആക്രമണത്തില്‍ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക മാധ്യമമായ പെട്രാ ന്യൂസ് സൈനിക വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അമേരിക്കയ്ക്ക് കനത്ത മറുപടി നല്‍കുമെന്നാണ് ഇറാന്‍ സേന പ്രതികരിച്ചിരിക്കുന്നത്.

ജോര്‍ദാനിലെ ഇറാന്‍ ആക്രമണത്തിന് യുഎസ് തിരിച്ചടി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാന്റെ പ്രത്യാക്രമണം. ഇതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായി.ഈജിപ്തിലെ ഡാമിയേറ്റ തുറമുഖത്ത് പ്രകൃതിവാതകവുമായി എത്തിയ രണ്ട് കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ഇതിന് പുറമേ തങ്ങളുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാഖില്‍ നിന്നും ആക്രമണങ്ങള്‍ ഉണ്ടായെന്ന ആരോപണവുമായി സൗദി അറേബ്യയും രംഗത്തെത്തിയിരുന്നു.