വിസ പുതുക്കാന്‍ ഇനി ഇന്‍ഷുറന്‍സ് നിര്‍ബന്ധം; ബഹ്റൈനില്‍ പ്രവാസികള്‍ക്കുള്ള പുതിയ നിയമം പ്രാബല്യത്തില്‍

പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് എടുത്ത വ്യക്തി മരണപ്പെട്ടാല്‍, ഭൗതികശരീരം മാതൃരാജ്യത്തേക്ക് എത്തിക്കുന്നതിനായി 1,000 ബഹ്റൈന്‍ ദീനാര്‍ വരെ ഇന്‍ഷുറന്‍സ് തുകയായി ലഭിക്കും. 

 

ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക പ്രീമിയം തുക മുന്‍കൂറായി ഒടുക്കിയാല്‍ മാത്രമേ പ്രവാസികള്‍ക്ക് പുതിയ റസിഡന്‍സ് പെര്‍മിറ്റും വര്‍ക്ക് പെര്‍മിറ്റും അനുവദിക്കുകയോ പുതുക്കി നല്‍കുകയോ ചെയ്യുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി

ബഹ്റൈനില്‍ പ്രവാസികള്‍ക്കായി നടപ്പിലാക്കിയ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മരണാനന്തര നടപടികള്‍ക്കും സാമ്പത്തിക പരിരക്ഷ ലഭിക്കും. പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് എടുത്ത വ്യക്തി മരണപ്പെട്ടാല്‍, ഭൗതികശരീരം മാതൃരാജ്യത്തേക്ക് എത്തിക്കുന്നതിനായി 1,000 ബഹ്റൈന്‍ ദീനാര്‍ വരെ ഇന്‍ഷുറന്‍സ് തുകയായി ലഭിക്കും. 

ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക പ്രീമിയം തുക മുന്‍കൂറായി ഒടുക്കിയാല്‍ മാത്രമേ പ്രവാസികള്‍ക്ക് പുതിയ റസിഡന്‍സ് പെര്‍മിറ്റും വര്‍ക്ക് പെര്‍മിറ്റും അനുവദിക്കുകയോ പുതുക്കി നല്‍കുകയോ ചെയ്യുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ വിസയോ റസിഡന്‍സ് പെര്‍മിറ്റോ അനുവദിക്കുമ്പോഴും പുതുക്കുമ്പോഴും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി വഴിയാണ് ഈ ഇന്‍ഷുറന്‍സ് തുക ഈടാക്കുന്നത്.

സ്വകാര്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക് പോലും ഈ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് ഇളവ് ലഭിക്കില്ലെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പദ്ധതി പ്രാബല്യത്തില്‍ വന്ന ഒക്ടോബര്‍ 31-ന് മുമ്പ് വിസ ലഭിച്ചവര്‍ക്ക് ഉടന്‍ തന്നെ തുക അടക്കേണ്ടതില്ല; പകരം അടുത്ത തവണ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്ന സമയത്ത് ഇന്‍ഷുറന്‍സ് തുക അടച്ചാല്‍ ഈ പരിരക്ഷ ലഭിക്കുന്നതാണ്. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ് മരണാനന്തര ചടങ്ങുകള്‍ക്കുള്ള സാമ്പത്തിക സഹായം.