അമീറിനേയും ദേശീയ പതാകയേയും അപമാനിച്ചു ; മൂന്നു വര്‍ഷം തടവുശിക്ഷ
സ്മാര്‍ട്ട്‌ഫോണ്‍ ദുരുപയോഗം ചെയ്തതായും കോടതി കണ്ടെത്തി.
സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഈ വിധി.
സോഷ്യല്‍ മീഡിയയിലൂടെ ഭരണാധികാരിക്കും രാജ്യത്തിനും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിക്ക് കുവൈത്ത് പരമോന്നത കോടതി മൂന്ന് വര്‍ഷം കഠിനതടവ് വിധിച്ചു. സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഈ വിധി.
കുവൈത്ത് അമീറിനെ അപമാനിക്കല്‍, എമിറേറ്റ് സ്ഥാപനത്തെ അധിക്ഷേപിക്കല്‍, ജുഡീഷ്യറിയിലെ അംഗങ്ങളെ അപമാനിക്കല്‍, ദേശീയ പതാകയെ അവഹേളിക്കല്‍ എന്നിവയാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ട കുറ്റങ്ങള്‍. കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ ദുരുപയോഗം ചെയ്തതായും കോടതി കണ്ടെത്തി.
2023 ഒക്ടോബര്‍ 30-നും ഡിസംബര്‍ 17-നും ഇടയിലാണ് കുറ്റകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്. എക്‌സ്, സ്‌നാപ്ചാറ്റ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ വീഡിയോകളും സന്ദേശങ്ങളും ഇയാള്‍ പങ്കുവെച്ചിരുന്നു. വിദേശ രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ ശത്രുതാപരമായ പരാമര്‍ശം നടത്തിയതിലൂടെ കുവൈത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ദോഷകരമായി ബാധിക്കാന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.