ദുബായിലെ എസി ബസ് ഷെല്‍ട്ടറുകളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കാന്‍ പരിശോധന
നഗരത്തിലെ 621 സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 895 കാത്തിരിപ്പു കേന്ദ്രങ്ങളിലാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നത്.
May 7, 2026, 13:58 IST
ഷെല്‍ട്ടറുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വേനല്‍ച്ചൂട് കൂടുന്നതിന് മുന്നോടിയായി ദുബായിലെ എയര്‍കണ്ടീഷന്‍ ചെയ്ത ബസ് ഷെല്‍ട്ടറുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ ആര്‍ടിഎ പരിശോധന ആരംഭിച്ചു. നഗരത്തിലെ 621 സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 895 കാത്തിരിപ്പു കേന്ദ്രങ്ങളിലാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നത്.
എയര്‍കണ്ടീഷന്‍ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനൊപ്പം ഷെല്‍ട്ടറുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ രൂപകല്‍പ്പനയുള്ള ഈ ഷെല്‍ട്ടറുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വീല്‍ചെയര്‍ സൗകര്യവും സമയവിവരങ്ങള്‍ അറിയാനുള്ള ഡിസ്‌പ്ലേ സ്‌ക്രീനുകളും സജ്ജമാണ്.