ഹാന്‍ഡ് ലഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റില്‍ ഇളവുമായി ഇന്‍ഡിഗോ

ചെക്ക് ഇന്‍ ബഗേജ് ആവശ്യമില്ലാത്ത യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടുന്നത്.

 

ഏഴ് കിലോ വരെ ഭാരമുള്ള ഒരു ക്യാബിന്‍ ബാഗ് യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോകാം. ഇന്‍ഡിഗോ ലൈറ്റ് എന്ന പേരിലാണ് കമ്പനി പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആഭ്യന്തര-അന്തര്‍ദേശീയ റൂട്ടുകളിലെ നേരിട്ടുള്ള സര്‍വീസുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് വമ്പന്‍ ഇളവുമായി ഇന്‍ഡിഗോ. ചെക്ക്- ഇന്‍ ലഗേജുകള്‍ ഇല്ലാതെ, ഹാന്റ് ലഗേജ് അഥവാ ക്യാബിന്‍ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ് യാത്രികര്‍ക്കായി പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്‍ഡിഗോ.

ഇതുപ്രകാരം ഏഴ് കിലോ വരെ ഭാരമുള്ള ഒരു ക്യാബിന്‍ ബാഗ് യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോകാം. ഇന്‍ഡിഗോ ലൈറ്റ് എന്ന പേരിലാണ് കമ്പനി പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാര്‍ ഉപയോഗിക്കുന്ന സേവനങ്ങള്‍ക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ട്രി ലെവല്‍ ടിക്കറ്റ് നിരക്കുകള്‍ ഇന്‍ഡിഗോ നിശ്ചയിച്ചിരിക്കുന്നത്.
ചെക്ക് ഇന്‍ ബഗേജ് ആവശ്യമില്ലാത്ത യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടുന്നത്.
ജൂലൈ 15 മുതല്‍ ഈ ആനുകൂല്യം പ്രാബല്യത്തില്‍ വരും. ഈ ഓഫര്‍ ഇന്‍ഡിഗോയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, കോണ്‍ടാക്റ്റ് സെന്റര്‍ തുടങ്ങിയ നേരിട്ടുള്ള പ്ലാറ്റ്ഫോമുകള്‍ വഴി മാത്രമാണ് ലഭ്യമാകുന്നത്. സീറ്റുകള്‍ തനിയെ അലോട്ട് ചെയ്യപ്പെടുന്ന രീതിയിലുള്ള കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം യാത്രയ്ക്കിടയില്‍ അധികമായി ലഗേജ്, ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റുകള്‍ തുടങ്ങിയ ആവശ്യങ്ങളുണ്ടെങ്കില്‍ അധിക തുക നല്‍കി ആഡ് ഓണ്‍ ചെയ്യുകയും ചെയ്യാം. ഈ ഓഫറിലൂടെ സാധാരണയില്‍ നിന്നും ടിക്കറ്റ് വിലയില്‍ 400 രൂപ മുതല്‍ 500 രൂപ വരെ കുറഞ്ഞുകിട്ടും