സ്വദേശിവത്കരണം ; ജൂലൈ 1 മുതല്‍ സൗദിയില്‍ നിയമം കര്‍ശനമാക്കുന്നു

. 50 ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ രണ്ടു ശതമാനം സ്വദേശിവത്കരണത്തിലെ പകുതി ഈ മാസം 30നകം പൂര്‍ത്തിയാക്കണം.

 


ജൂലൈ 1 മുതല്‍ നിയമം കര്‍ശനമാക്കും.

സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ അര്‍ധവാര്‍ഷിക സ്വദേശിവത്കരണം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച ബാക്കി. 50 ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ രണ്ടു ശതമാനം സ്വദേശിവത്കരണത്തിലെ പകുതി ഈ മാസം 30നകം പൂര്‍ത്തിയാക്കണം.


ജൂലൈ 1 മുതല്‍ നിയമം കര്‍ശനമാക്കും. നിശ്ചിത എണ്ണം സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്ക് ആളൊന്നിന് മാസത്തില്‍ 10000 ദിര്‍ഹം വീതം പിഴയടക്കേണ്ടിവരും.
അതായത് ഒരു തസ്തികയില്‍ വീഴ്ച വരുത്തിയാല്‍ വര്‍ഷാവസാനം കമ്പനിക്ക് നഷ്ടപ്പെടുന്നത് 1.2 ലക്ഷം ദിര്‍ഹമായിരിക്കും. നിയമം മറികടക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.