സ്വദേശിവത്ക്കരണ നയങ്ങള് ;തൊഴില് വിപണിയിലെ യോഗ്യതാ മാനദണ്ഡങ്ങള് ഉയര്ത്തുന്നതായി റിപ്പോര്ട്ട്
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, ഹെല്ത്ത്കെയര്, സാങ്കേതികവിദ്യ, ടൂറിസം, ഫിനാന്ഷ്യല് സര്വീസസ് എന്നീ മേഖലകളില് ഉയര്ന്ന നൈപുണ്യമുള്ള വിദേശ പ്രൊഫഷണലുകള്ക്ക് ഇപ്പോഴും വലിയ സാധ്യതകളാണുള്ളതെന്നും റിപ്പോര്ട്ട്.
രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനൊപ്പം തദ്ദേശീയര്ക്ക് കൂടുതല് അവസരങ്ങള് നല്കുകയാണ് ഈ നയങ്ങളുടെ പ്രധാന ലക്ഷ്യം.
ഗള്ഫ് രാജ്യങ്ങളിലെ സ്വദേശിവത്ക്കരണ നയങ്ങള് പ്രവാസികളുടെ തൊഴിലവസരങ്ങള് പൂര്ണ്ണമായി ഇല്ലാതാക്കുന്നില്ലെന്ന് ആഗോള വര്ക്ക്ഫോഴ്സ് സൊല്യൂഷന്സ് സ്ഥാപനമായ 'ടാസ്ക് ഔട്ട്സോഴ്സിംഗ്' തയ്യാറാക്കിയ പഠന റിപ്പോര്ട്ട് വ്യക്തമാക്കുന്നു. യുഎഇ, സൗദി അറേബ്യ (നിതാഖാത്), ഒമാന്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള് നടപ്പിലാക്കുന്ന പ്രാദേശികവത്ക്കരണ പദ്ധതികള് വിദേശികള്ക്കുള്ള അവസരങ്ങള് കൊട്ടിയടയ്ക്കുകയല്ല, മറിച്ച് തൊഴില് വിപണിയിലെ യോഗ്യതാ മാനദണ്ഡങ്ങള് ഉയര്ത്തുകയാണ് ചെയ്യുന്നത്.
രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനൊപ്പം തദ്ദേശീയര്ക്ക് കൂടുതല് അവസരങ്ങള് നല്കുകയാണ് ഈ നയങ്ങളുടെ പ്രധാന ലക്ഷ്യം. എങ്കിലും പ്രവിശ്യാ സമ്പദ്വ്യവസ്ഥ കുതിച്ചുയരുന്ന സാഹചര്യത്തില് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, ഹെല്ത്ത്കെയര്, സാങ്കേതികവിദ്യ, ടൂറിസം, ഫിനാന്ഷ്യല് സര്വീസസ് എന്നീ മേഖലകളില് ഉയര്ന്ന നൈപുണ്യമുള്ള വിദേശ പ്രൊഫഷണലുകള്ക്ക് ഇപ്പോഴും വലിയ സാധ്യതകളാണുള്ളതെന്നും റിപ്പോര്ട്ട്.