യുഎഇയിലെ സ്വകാര്യ ആരോഗ്യമേഖലയിലും സ്വദേശിവത്ക്കരണം ശക്തമാക്കുന്നു
യുഎഇയിലെ സ്വകാര്യ ആരോഗ്യമേഖലയിലും സ്വദേശിവത്ക്കരണം ശക്തമാക്കുന്നു
ഈ നിയമം പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്ന് 2027 മുതല്‍ കടുത്ത സാമ്പത്തിക പിഴ ഈടാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചത്.
യുഎഇയിലെ സ്വകാര്യ ആരോഗ്യമേഖലയിലും സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും വാര്‍ഷിക എമിറേറ്റൈസേഷന്‍ ലക്ഷ്യത്തിന്റെ പകുതി തസ്തികകള്‍ സ്വദേശികള്‍ക്കായി നീക്കിവെക്കണമെന്നാണ് പുതിയ നിയമം. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചത്.
പുതിയ നിബന്ധനയനുസരിച്ച് യുഎഇ പൗരന്മാര്‍ക്കായി മാറ്റിവെക്കുന്ന തസ്തികകള്‍ പ്രത്യേക ആരോഗ്യ സംരക്ഷണ ജോലികള്‍ക്കും മറ്റ് വൈദഗ്ധ്യമുള്ള റോളുകള്‍ക്കുമായി തുല്യമായി വിഭജിക്കണം. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ വൈദഗ്ധ്യമുള്ള തസ്തികകളില്‍ വര്‍ഷത്തില്‍ രണ്ട് ശതമാനം എമിറേറ്റൈസേഷന്‍ വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. ഇതിന്റെ പകുതി വര്‍ഷത്തിന്റെ ആദ്യ പകുതിയിലും ബാക്കി രണ്ടാം പകുതിയിലുമാണ് പൂര്‍ത്തിയാക്കേണ്ടത്. ഈ നിയമം പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്ന് 2027 മുതല്‍ കടുത്ത സാമ്പത്തിക പിഴ ഈടാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.