സൗദിയിലെ അല്‍കോബാറില്‍ ഇന്ത്യന്‍ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു

അല്‍കോബാറിലെ താമസ സ്ഥലത്ത് ഇന്ത്യന്‍ സ്വദേശിനിയായ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു.തെലുങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്

 

കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്

അല്‍കോബാറിലെ താമസ സ്ഥലത്ത് ഇന്ത്യന്‍ സ്വദേശിനിയായ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു.തെലുങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.മുഹമ്മദ് സാദിഖ് അഹമ്മദ് (6) മുഹമ്മദ് ആദില്‍ അഹമ്മദ് (6) ഇരുവരും ഇരട്ടകളാണ്, മുഹമ്മദ് യുസുഫ് അഹമ്മദ് (3) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയില്‍ കഴിയുകയാണ്.മുഹമ്മദ് ഷാനവാസിന്‍റെ ഭാര്യയാണ് സൈദ. കുടുംബം സന്ദര്‍ശന വിസയിലാണ് സൗദിയിലെത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. സൗദി റെ‍‍‍ഡ്ക്രസന്‍റ് എത്തി മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.