25 കോടി സ്വര്‍ണം കവര്‍ന്ന കേസില്‍ കുവൈത്തില്‍ ഇന്ത്യക്കാരന് പത്തുവര്‍ഷം തടവ് ; കുവൈത്തി വനിതയുടെ പ്രണയകെണിയില്‍ വീണതെന്ന് മൊഴി

മോഷ്ടിച്ച ആഭരണങ്ങള്‍ വിപണിവിലയില്‍ താഴെ ഒരു പാകിസ്ഥാന്‍ സ്വദേശിക്ക് വിറ്റതായും റിപ്പോര്‍ട്ടുണ്ട്.

 

കോടതി രേഖകള്‍ പ്രകാരം, പ്രതിയായ സെയില്‍സ്മാന്‍ രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പിലൂടെ ഏകദേശം 8 ലക്ഷം കുവൈത്ത് ദിനാര്‍ വിലവരുന്ന സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്.

കുവൈത്തിലെ പ്രമുഖ ജ്വല്ലറി സ്ഥാപനത്തില്‍ നടന്ന വന്‍ സ്വര്‍ണക്കവര്‍ച്ച കേസില്‍ ഇന്ത്യന്‍ സെയില്‍സ്മാനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. കേസില്‍ ഉള്‍പ്പെട്ട കുവൈത്തി വനിതയ്ക്കും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇവര്‍ക്ക് അഞ്ചു വര്‍ഷവും സ്വര്‍ണം ഇവരില്‍ നിന്ന് വാങ്ങിയ പാക് സ്വദേശിക്ക് പത്തുവര്‍ഷവുമാണ് ശിക്ഷ.
കോടതി രേഖകള്‍ പ്രകാരം, പ്രതിയായ സെയില്‍സ്മാന്‍ രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പിലൂടെ ഏകദേശം 8 ലക്ഷം കുവൈത്ത് ദിനാര്‍ വിലവരുന്ന സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്.
പ്രതി ഒരു കുവൈത്തി വനിതയുമായും അവളുടെ മകളുമായും ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മോഷ്ടിച്ച ആഭരണങ്ങള്‍ വിപണിവിലയില്‍ താഴെ ഒരു പാകിസ്ഥാന്‍ സ്വദേശിക്ക് വിറ്റതായും റിപ്പോര്‍ട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട മറ്റൊരു പ്രതി ഒളിവിലാണ്

ചോദ്യം ചെയ്യലില്‍, കുവൈത്തി വനിത വിവാഹ വാഗ്ദാനം നല്‍കി തന്നെ കുറ്റകൃത്യത്തില്‍ തുടരാന്‍ പ്രേരിപ്പിച്ചുവെന്ന് ഇന്ത്യന്‍ പ്രതി മൊഴി നല്‍കി. മോഷ്ടിച്ച പണത്തിന്റെ വലിയൊരു ഭാഗം ഇവര്‍ക്കാണ് കൈമാറിയതെന്നും ഇയാള്‍ വെളിപ്പെടുത്തി.കോടതി പ്രതികള്‍ക്ക് തടവുശിക്ഷയ്ക്കൊപ്പം മോഷ്ടിച്ച തുക പിഴയായി അടയ്ക്കാനും ഉത്തരവിട്ടു. തെളിവുകളുടെ അഭാവത്തില്‍ വനിതയുടെ മകളെ കോടതി വെറുതെ വിട്ടു.