അടിയന്തര കേസുകള്‍ക്ക് മാത്രമായി കോണ്‍സുലാര്‍ സേവനങ്ങള്‍ പരിമിതപ്പെടുത്തി കുവൈറ്റിലെ ഇന്ത്യന്‍ എംബസി

ജൂലൈ നാല് വരെ അടിയന്തര കേസുകള്‍ക്ക് മാത്രമാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാകുകയെന്ന് ഇന്ത്യന്‍ എംബസി എക്സില്‍ അറിയിച്ചു.

 

രാവിലെ ഒമ്പത് മണിക്കും 12 മണിക്കും ഇടയില്‍ മാത്രമേ അടിയന്തര സേവനങ്ങള്‍ക്കായി കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി കോണ്‍സുലാര്‍ വിങ്ങിനെ സമീപിക്കേണ്ടതെന്ന് എംബസി പറയുന്നു.

അടിയന്തര കേസുകള്‍ക്ക് മാത്രമായി കോണ്‍സുലാര്‍ സേവനങ്ങള്‍ പരിമിതപ്പെടുത്തി കുവൈറ്റിലെ ഇന്ത്യന്‍ എംബസി. ഭരണപരമായ കാരണങ്ങളാല്‍ ജൂലൈ നാല് വരെ അടിയന്തര കേസുകള്‍ക്ക് മാത്രമാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാകുകയെന്ന് ഇന്ത്യന്‍ എംബസി എക്സില്‍ അറിയിച്ചു.


തത്കാല്‍ പാസ്പോര്‍ട്ടുകള്‍ അനുവദിച്ച് നല്‍കുക, എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റുകള്‍, സിവില്‍ ഐഡി കാലഹരണപ്പെടുന്ന അപേക്ഷകര്‍ക്ക് ഷോര്‍ട്ട് വാലിഡിറ്റി പാസ്പോര്‍ട്ടുകള്‍ നല്‍കുക, അടിയന്തര സര്‍ട്ടിഫിക്കറ്റുകള്‍, ഇ വിസകള്‍ എന്നീ അടിയന്തര ആവശ്യങ്ങള്‍ മാത്രമേ ഇക്കാലയളവില്‍ അനുവദിക്കുകയുള്ളൂവെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
രാവിലെ ഒമ്പത് മണിക്കും 12 മണിക്കും ഇടയില്‍ മാത്രമേ അടിയന്തര സേവനങ്ങള്‍ക്കായി കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി കോണ്‍സുലാര്‍ വിങ്ങിനെ സമീപിക്കേണ്ടതെന്ന് എംബസി പറയുന്നു. ഈ സമയത്ത് മാത്രമേ ആവശ്യമായ രേഖകളുമായി വരുന്നവര്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കുകയുള്ളു.