സൗദി അറേബ്യയില്‍ ലോറി മറിഞ്ഞ് അപകടം, ഇന്ത്യന്‍ ഡ്രൈവര്‍ മരിച്ചു
വാഹനം ഓടിച്ചിരുന്ന വെങ്കിടേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു
Nov 26, 2025, 14:16 IST
ലോറി റോഡില്‍ നിന്ന് തെന്നിമാറി മറിഞ്ഞാണ് അപകടം ഉണ്ടായത്
സൗദി കിഴക്കന്‍ പ്രവിശ്യയിലെ അബുഹൈദരിയാ റോഡില്‍ ലോറി മറിഞ്ഞ് ഇന്ത്യന്‍ ഡ്രൈവര്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ് നാങ്കി (34) ആണ് മരിച്ചത്. ലോറി റോഡില്‍ നിന്ന് തെന്നിമാറി മറിഞ്ഞാണ് അപകടം ഉണ്ടായത്.
വാഹനം ഓടിച്ചിരുന്ന വെങ്കിടേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും