സൗദിയിലേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസ് വീണ്ടും ആരംഭിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍

കോഴിക്കോട്-മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും, മുംബൈയില്‍ നിന്ന് മദീനയിലേക്കുമാണ് ഇന്‍ഡിഗോയുടെ സര്‍വീസ് പുനരാരംഭിക്കുന്നത്.

 

ഡിസംബര്‍ ഒന്ന് മുതല്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസ് വീണ്ടും ആരംഭിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട്-മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും, മുംബൈയില്‍ നിന്ന് മദീനയിലേക്കുമാണ് ഇന്‍ഡിഗോയുടെ സര്‍വീസ് പുനരാരംഭിക്കുന്നത്. റിയാദിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും പുനരാരംഭിക്കും. സര്‍വീസുകള്‍ സാധാരണഗതിയിലായാല്‍ വിമാനനിരക്കില്‍ കുറവ് വരുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്.

റിയാദ് വിമാനത്താവളത്തില്‍ തുടരെ നടന്ന ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നത്.