റിയാദിലേക്കുള്ള വിമാന സർവീസുകള്‍ ഇന്ത്യൻ കമ്പനികള്‍ പുനഃരാരംഭിച്ചു

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് മാർച്ച്‌ 12 മുതല്‍ നിർത്തി വെച്ച റിയാദിലേക്കുള്ള വിമാന സർവീസുകള്‍ ഇന്ത്യൻ കമ്പനികള്‍ വ്യാഴാഴ്ച മുതല്‍ പുനഃരാരംഭിച്ചു.

 

ആദ്യ ദിവസം മുംബൈയില്‍ നിന്നാണ് റിയാദിലേക്ക് സർവീസ് നടത്തുക. എയർ ഇന്ത്യ, ഇൻഡിഗോ കമ്പനികളാണ് സർവീസ് നടത്തിയത്.

ന്യൂ ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് മാർച്ച്‌ 12 മുതല്‍ നിർത്തി വെച്ച റിയാദിലേക്കുള്ള വിമാന സർവീസുകള്‍ ഇന്ത്യൻ കമ്പനികള്‍ വ്യാഴാഴ്ച മുതല്‍ പുനഃരാരംഭിച്ചു.പ്രാദേശിക സ്ഥിതിയും പ്രതികൂല സാഹചര്യങ്ങളും നിരീക്ഷിച്ച ശേഷം സർവീസുകള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തി വരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

ആദ്യ ദിവസം മുംബൈയില്‍ നിന്നാണ് റിയാദിലേക്ക് സർവീസ് നടത്തുക. എയർ ഇന്ത്യ, ഇൻഡിഗോ കമ്പനികളാണ് സർവീസ് നടത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്ന് റിയാദിലേക്കും സർവീസ് ആരംഭിക്കുന്നുണ്ട്.

സുഗമമായ യാത്രാ ഉറപ്പ് വരുത്തുന്നതിനുള്ള ഏകോപന നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം അറിയിച്ചു. കമ്പനികള്‍ അമിത ടിക്കറ്റ് നിരക്ക് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുമെന്നും അറിയിച്ചിരുന്നു.

എന്നാൽ ഒമാനിലെ സൊഹാറില്‍ രണ്ട് ഡ്രോണുകള്‍ തകർന്നു വീണുണ്ടായ അപകടത്തില്‍ രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.തകർന്നു വീണ ഡ്രോണുകളില്‍ ഒന്ന് സൊഹാർ ഇൻഡസ്ട്രിയല്‍ ഏരിയയിലാണ് പതിച്ചത്. ഇതിന്റെ ആഘാതത്തിലാണ് രണ്ട് പ്രവാസികളും മരിച്ചത്. ഏതാനും പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു