സൗദി അറേബ്യയ്ക്കു നേരെയുള്ള ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ
സൗദി അറേബ്യയ്ക്കു നേരെയുള്ള ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ
സൗദിയിലെ സിവിലിയന്‍, സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന ആക്രമണങ്ങള്‍ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ആക്രമണ ഭീഷണി ശക്തമായ സാഹചര്യത്തില്‍ കിഴക്കന്‍ സൗദി അറേബ്യയിലെ ദഹ്‌റാനിലുള്ള തങ്ങളുടെ ആസ്ഥാന ഓഫീസ് അരാംകോ ഒഴിപ്പിച്ചു.
സൗദി അറേബ്യയ്ക്കു നേരെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. രാജ്യത്തിന്റെ പരമാധികാര പ്രദേശങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സാമ്പത്തിക, സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൗദിയിലെ സിവിലിയന്‍, സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന ആക്രമണങ്ങള്‍ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തും ഒക്ടോബര്‍ 21ന് നടന്ന ആക്രമണങ്ങളില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതിനിടെ ആക്രമണ ഭീഷണി ശക്തമായ സാഹചര്യത്തില്‍ കിഴക്കന്‍ സൗദി അറേബ്യയിലെ ദഹ്‌റാനിലുള്ള തങ്ങളുടെ ആസ്ഥാന ഓഫീസ് അരാംകോ ഒഴിപ്പിച്ചു.