സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും കുവൈറ്റും

. ഇന്ത്യയില്‍ ദീര്‍ഘകാലമായി വിശ്വസ്ത നിക്ഷേപകരായി തുടരുന്ന കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ പങ്കിനെ കൂടിക്കാഴ്ചയില്‍ സ്ഥാനപതി പ്രത്യേകം അഭിനന്ദിച്ചു.

 

ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപാഠി, കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് സൗദ് സലേം അബ്ദുല്‍ അസീസ് അല്‍-സബാഹുമായി കൂടിക്കാഴ്ച നടത്തി.

സാമ്പത്തിക രംഗത്ത് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപാഠി, കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് സൗദ് സലേം അബ്ദുല്‍ അസീസ് അല്‍-സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ ദീര്‍ഘകാലമായി വിശ്വസ്ത നിക്ഷേപകരായി തുടരുന്ന കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ പങ്കിനെ കൂടിക്കാഴ്ചയില്‍ സ്ഥാനപതി പ്രത്യേകം അഭിനന്ദിച്ചു.

ഊര്‍ജ്ജം, അടിസ്ഥാന സൗകര്യ വികസനം, പുതുതായി ഉയര്‍ന്നുവരുന്ന സാങ്കേതിക മേഖലകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിപുലമായ നിക്ഷേപ സാധ്യതകളെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. കൂടാതെ, നവീന ആശയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പങ്കാളിത്തം ലക്ഷ്യമിട്ടുള്ള 'ഭാരത് ഇന്നവേറ്റ്‌സ് 2026' പോലുള്ള പദ്ധതികളിലൂടെ കുവൈറ്റിന് ഇന്ത്യയില്‍ ലഭിക്കാവുന്ന പുതിയ അവസരങ്ങളെക്കുറിച്ചും കൂടികാഴ്ചയില്‍ സ്ഥാനപതി വിശദീകരിച്ചു.