കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റിലെ വിദ്യാഭ്യാസ യോഗ്യത തിരുത്താനാകില്ല

ഒരിക്കല്‍ ഇഖാമയില്‍ രേഖപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതയും തസ്തികയും മാറ്റാനാകില്ല.

 

നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുറമേ പുതിയ വീസയില്‍ എത്തിയവര്‍ക്കും രാജ്യത്തിനകത്തുനിന്ന് ഇഖാമ മാറ്റം നടത്തിയവര്‍ക്കും നിയമം ബാധകമാണ്.

വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തൊഴില്‍ വിപണിയുടെ സുതാര്യത താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തൊഴില്‍ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. 
നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുറമേ പുതിയ വീസയില്‍ എത്തിയവര്‍ക്കും രാജ്യത്തിനകത്തുനിന്ന് ഇഖാമ മാറ്റം നടത്തിയവര്‍ക്കും നിയമം ബാധകമാണ്.
ഇതനുസരിച്ച് ഒരിക്കല്‍ ഇഖാമയില്‍ രേഖപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതയും തസ്തികയും മാറ്റാനാകില്ല. ഇതു ഉദ്യോഗ കയറ്റത്തിന് വെല്ലുവിളിയാകും. വിദ്യാഭ്യാസ യോഗ്യതയുമായി പൊരുത്തപ്പെടാത്ത ഉയര്‍ന്ന തസ്തിക അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.