അനധികൃതമായി പ്രവര്‍ത്തിച്ച ടെയ്‌ലര്‍ ഷോപ്പുകള്‍ അടച്ചുപൂട്ടി
നിയമ ലംഘകര്‍ക്കെതിരെ നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Mar 13, 2025, 12:57 IST

നിയമവിരുദ്ധമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ ചുമതല വഹിച്ച മന്ത്രാലയത്തിന്റെ പരിശോധന ഡയറക്ടറേറ്റും അറിയിച്ചു
അനധികൃതമായി പ്രവര്‍ത്തിച്ച ടെയ്‌ലര്‍ ഷോപ്പുകള്‍ അടച്ചുപൂട്ടിയതായി വ്യവസായ വാണിജ്യ മന്ത്രാലയം. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തി അന്വേഷണത്തില്‍ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശമിട്ടത്.
നിയമവിരുദ്ധമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ ചുമതല വഹിച്ച മന്ത്രാലയത്തിന്റെ പരിശോധന ഡയറക്ടറേറ്റും അറിയിച്ചു. ശരിയായ ലൈസന്‍സോ പേരു വിവരങ്ങളോ വാണിജ്യ രജിസ്‌ട്രേഷനോ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നിയമ ലംഘകര്‍ക്കെതിരെ നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.