അനധികൃത താമസം ; കുവൈത്ത് 385 പേരെ നാടുകടത്തും
ദേശീയ അസന്തുലിതാവസ്ഥ പരിഹരിച്ച് തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമാണ് നടപടി.
Updated: Nov 21, 2024, 15:24 IST
കഴിഞ്ഞ 11-14 തിയതികളില്‍ നടത്തിയ തിരച്ചിലിനിടെ പിടിയിലായവരാണ് ഇവര്‍.
താമസ തൊഴില്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ പിടിയിലായ 385 വിദേശികളെ ഈ മാസം നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 11-14 തിയതികളില്‍ നടത്തിയ തിരച്ചിലിനിടെ പിടിയിലായവരാണ് ഇവര്‍.
നേരത്തെ 497 നിയമലംഘകരെ നാടുകടത്തിയിരുന്നു. 49 ലക്ഷം പേരുള്ള കുവൈത്ത് ജനസംഖ്യയില്‍ ഭൂരിഭാഗവും വിദേശികളാണ്.
ദേശീയ അസന്തുലിതാവസ്ഥ പരിഹരിച്ച് തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമാണ് നടപടി.